ലക്നൗ: രാജ്യമെമ്പാടും അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ ആഘോഷം പങ്കിടുമ്പോള്‍ അസ്വസ്ഥനായി എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ബാബറി മസ്ജിദ് എന്നെന്നും നിലനില്‍ക്കുമെന്ന് ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഒവൈസിയുടെ പ്രതികരണം.
അയോദ്ധ്യയില്‍ ഭൂമി പൂജ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഒവൈസി ബാബറി മസ്ജിദ് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് പങ്കുവെച്ചത്. ബാബറി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോദ്ധ്യയുടെ ചരിത്രം പൂര്‍ണമാകില്ലെന്നും ഒവൈസി പറഞ്ഞു. ബാബറി മസ്ജിദ് എന്ന ഹാഷ്ടാഗും ഒവൈസി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാബറി മസ്ജിദ് ഇവിടെയുണ്ട്, എന്നെന്നും അത് നിലനില്‍ക്കുമെന്നാണ് ട്വീറ്റില്‍ ഒവൈസി പറയുന്നത്.
നേരത്തേ, അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഒവൈസി രംഗത്തെത്തിയിരുന്നു. ഭൂമിപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ഒവൈസിയുടെ ആരോപണം. എന്നാല്‍ ഒവൈസി പ്രധാനമന്ത്രിയെ നിയമം പഠിപ്പിക്കേണ്ടെന്ന് ബിജെപിയും തിരിച്ചടിച്ചിരുന്നു.
Post Your Comments