Latest NewsIndiaNews

നൂറ്റാണ്ടുകളുടെ- കൃത്യമായി പറഞ്ഞാല്‍ 492 വര്‍ഷത്തെ- കാത്തിരിപ്പും നിരവധി തലമുറകളുടെ ത്യാഗവും സഫലമാവുകയാണ്.. രാമന്‍ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നു… തീര്‍ച്ചയായും ഈ അവസരത്തില്‍ കോത്താരി സഹോദരന്‍മാരേയും ഓര്‍ക്കണം .. ആരാണ് കോത്താരി സഹോദരന്‍മാരെന്ന് സന്ദീപ് വചസ്പതിയുടെ കുറിപ്പ്

നൂറ്റാണ്ടുകളുടെ- കൃത്യമായി പറഞ്ഞാല്‍ 492 വര്‍ഷത്തെ- കാത്തിരിപ്പും നിരവധി തലമുറകളുടെ ത്യാഗവും സഫലമാവുകയാണ്.. രാമന്‍ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നു… തീര്‍ച്ചയായും ഈ അവസരത്തില്‍ കോത്താരി സഹോദരന്‍മാരേയും ഓര്‍ക്കണം .. ആരാണ് കോത്താരി സഹോദരന്‍മാരെന്ന് സന്ദീപ് വചസ്പതിയുടെ കുറിപ്പ്. 2020 ആഗസ്റ്റ് 5 ഒരു ചരിത്രമുഹൂര്‍ത്തമാകാന്‍ കാത്തിരിക്കുകയാണ് എല്ലാ ഭാരതീയരും. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കുന്നതാണ് മറഞ്ഞ ഒരു ചരിത്രമാണ് പുനരുജ്ജീവിപ്പിക്കുന്നത്.

Read Also : രാമക്ഷേത്ര ശിലാസ്ഥാപന ഭൂമിപൂജ : അയോദ്ധ്യ നഗരം കനത്ത സുരക്ഷാ വലയത്തില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ചുടുകട്ടയുമായി പോകുന്നില്ലേ അയോധ്യക്ക്?.’ ‘ഉമ്മ’യെന്നും ‘അത്താ’യെന്നും ബഹുമാനപൂര്‍വ്വം അഞ്ചാം ക്ലാസുകാരന്‍ അഭിസംബോധന ചെയ്തിരുന്നവര്‍ അന്ന് ചോദിച്ച ഈ ചോദ്യമാണ് രാമജന്മഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ആദ്യ അവഹേളനം. 1989 ലായിരുന്നു ഇത്. അന്ന് അതിന്റെ അര്‍ത്ഥം വലിയ രീതിയില്‍ മനസിലായില്ലെങ്കിലും എന്തോ മോശപ്പെട്ട കാര്യമാണെന്ന് കരുതി നിശബ്ദതയും അവരോട് അകലവും പാലിച്ച നാളുകള്‍.
പിന്നെ എത്രയെത്ര പരിഹാസങ്ങള്‍.

‘രാമരാമ പാടിയാല്‍ രാമരാജ്യമാവുമോ?’ എന്ന മുള്ളുവാക്ക്. ‘പള്ളി പൊളിച്ചവന്‍മാര്‍’ എന്ന കുറ്റപ്പെടുത്തല്‍.’രാമായണം വായന നാളെ ഈ വീട്ടില്‍ നടത്തിക്കോട്ടെ?’ എന്ന അഭ്യര്‍ത്ഥന പലപ്പോഴും നിരാകരിക്കപ്പെടുമ്പോഴുള്ള ഒറ്റപ്പെടല്‍. അതിനിടയില്‍ എപ്പോഴോ ആണ്
‘മന്ദിര്‍ വഹീ ബനായേംഗേ; ചലോ അയോധ്യാ’ എന്നെഴുതിയ സ്റ്റിക്കറുമായി ജ്യേഷ്ഠന്‍ Harikrishnan Bharati ഏതോ ശിബിരം കഴിഞ്ഞ് എത്തുന്നത്. തടി അലമാരയുടെ കണ്ണാടിയില്‍ ഇന്നും ആ സ്റ്റിക്കര്‍ ഉണ്ട്. കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം അറിയാതെ പുതുക്കപ്പെടുന്ന പ്രതിജ്ഞയായി അത് മാറി.
അപ്പോഴേക്കും കാര്യങ്ങള്‍ കറുപ്പും വെളുപ്പുമായി മനസിലാക്കിയിരുന്നു.

അദ്വാനി, ജോഷി, എന്നിവര്‍ക്കപ്പുറം പരിചയപ്പെട്ട ചില പുതിയ പേരുകള്‍. ഉമാഭാരതി, സ്വാധി ഋതംബര, വിനയ് കത്യാര്‍, ഗോവിന്ദാചാര്യ…മുലായംസിംഗ് യാദവ് എന്ന രാവണന്‍ തകര്‍ത്തെറിഞ്ഞ രാമസൈനികരുടെ ചിത്രങ്ങളുമായി ഇറങ്ങിയ കലണ്ടര്‍ ഇന്നും മായാതെ കണ്‍മുമ്പിലുണ്ട്.
സരയു നദിയില്‍ നിന്ന് മുങ്ങിയെടുത്ത കര്‍സേവകരുടെ അഴുകിയ ജഡങ്ങളുമായി നില്‍ക്കുന്ന സ്വയംസേവകര്‍,

കല്ലു കെട്ടി താഴ്ത്തപ്പെട്ട മൃതദേഹങ്ങള്‍ പലതും മീനുകള്‍ തിന്നു തുടങ്ങിയിരുന്നു….
സരയൂ നദിക്ക് കുറകേയുള്ള പാലത്തില്‍ ചിതറി കിടക്കുന്ന ചെരുപ്പുകളം കല്ലുകളും,
പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ തലപിളര്‍ന്ന് ചോരയൊഴുക്കി നില്‍ക്കുന്ന അശോക് സിംഗാള്‍ജി.
വീടുകള്‍ തോറും ഈ കലണ്ടറുമായുള്ള സമ്പര്‍ക്കം…\അയോദ്ധ്യയിലെ കിരാത വാഴ്ച റെക്കോര്‍ഡ് ചെയ്ത വീഡിയോ കാസറ്റ്, വിസിആര്‍ വാടകയ്‌ക്കെടുത്ത് പ്രദര്‍ശിപ്പിച്ചത്. അതുകണ്ട് പൊട്ടിക്കരഞ്ഞ അമ്മമാര്‍.

സുരക്ഷാ വലയം ഭേദിച്ച് താഴികക്കുടത്തിന് മുകളില്‍ ഭഗവ ഉയര്‍ത്തിയ രാം കോത്താരിയും ശരത് കോത്താരിയുമെന്ന കോത്താരി സഹോദരന്‍മാര്‍.
കര്‍സേവയ്ക്ക് പോയി പാതി വഴിയില്‍ അറസ്റ്റിലായ ജ്യേഷ്ഠ സ്വയംസേവകരുടെ അനുഭവ വിവരണം അന്തം വിട്ട് കേട്ടിരുന്ന നാളുകള്‍..1998 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സഫലീകൃതമാകാതെ പോയ സ്വപ്നത്തെച്ചൊല്ലി കലഹിച്ച സഹപ്രവര്‍ത്തകര്‍.
കൂട്ടുകക്ഷി സര്‍ക്കാര്‍ ആയതു കൊണ്ടാണ് ക്ഷേത്രം പണിയാത്തത് എന്ന് അവരെ പറഞ്ഞ് മനസിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍..

നൂറ്റാണ്ടുകളുടെ- കൃത്യമായി പറഞ്ഞാല്‍ 492 വര്‍ഷത്തെ- കാത്തിരിപ്പും നിരവധി തലമുറകളുടെ ത്യാഗവും സഫലമാവുകയാണ്. രാമന്‍ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്നു.
2020 ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നതോടെ സംഘം ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യം കൂടി ന്യായമുള്ളതായിരുന്നുവെന്ന് തെളിയുകയാണ്.

അതേ, പരിഹസിച്ചവരും ഇന്ന് തിരിച്ചറിയുന്നു,രാമരാമ പാടിയാല്‍ രാമരാജ്യമാകുമെന്ന്.
നാം വിളിച്ച മുദ്രാവാക്യം,ഒഴുക്കിയ വിയര്‍പ്പ് ഇതൊന്നും പാഴായി പോകാതെ സ്വന്തം ജീവിത കാലത്ത് തന്നെ സഫലമാകുന്നത് കാണാനും ഒരു യോഗം വേണം. അതിന് നാം സ്വീകരിച്ച ആദര്‍ശം,
വിശ്വസിക്കുന്ന പ്രസ്ഥാനം ഇവയൊക്കെ ഈശ്വരീയമായിരിക്കണം.

‘സംഘമാവണം എന്റെ ജീവിതം
എന്തു ധന്യമിതില്‍ പരം….’

shortlink

Related Articles

Post Your Comments

Related Articles


Back to top button