എറണാകുളം : സംസ്ഥാനനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു. ആലുവ യുസി കോളജ് കടേപ്പിള്ളി സ്വദേശി സതി (64) ആണ് മരിച്ചത്. സതിയുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലം ലഭിച്ചിരുന്നില്ല. ഇവരുടെ കുടുംബത്തിലെ അഞ്ചു പേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി, കാസര്‍ഗോഡ് ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടില്‍ തിരിച്ചു വന്നിരുന്നു. പിന്നീട് പനിബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചത്.
Post Your Comments