Latest NewsKeralaNews

മുദ്രവച്ച പായ്ക്കറ്റുകളില്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം: കെടി ജലീലിനെതിരെ ഡോ. കെ.എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: വിദേശ നയതന്ത്ര കാര്യാലയത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ സാമ്പത്തിക സഹായം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജലീല്‍ ചെയര്‍മാനായി രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് വഴി ഏതു ചട്ടം അനുസരിച്ചാണ് യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതെന്നും സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read also: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച്‌ ഒടുവില്‍ 7,500 രൂപ നല്‍കാതെ മുങ്ങിയ ആളെ അന്വേഷിച്ച്‌ ഓട്ടോ ഡ്രൈവര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മന്ത്രി ജലീലിനോട് നാല് ചോദ്യങ്ങൾ ????

ഒളിക്കേണ്ട ജലീൽ മന്ത്രീ, ആളുകൾക്ക് കാര്യം അറിയാം. ഈ രാജ്യത്ത് നിലനിൽക്കുന്ന നിയമവും, ചട്ടവും നടപടിക്രമങ്ങളുമനുസരിച്ച് ഒരു വിദേശ നയതന്ത്ര കാര്യാലയത്തിൽ നിന്നും, തങ്കൾ സാമ്പത്തിക സഹായം സ്വീകരിച്ചത് തെറ്റാണ്. ഭരണഘടനാ അനുസരിച്ച് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമ നിർവഹിക്കാമെന്നു സത്യപ്രതിജ്ഞ ചെയ്ത അങ്ങ് ഖുർ-ആൻ വിതരണം ചെയ്തതും തെറ്റാണ്; സത്യപ്രതിജ്ഞാ ലംഘനവുമാണ്.

ബഹുമാനപ്പെട്ട മന്ത്രീ, അങ്ങയെ വിരട്ടാൻ വേണ്ടിയല്ല, ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു.

1. റംസാൻ മാസത്തിൽ സഖാത്ത് നൽകുന്നതോടൊപ്പം ഖുർ-ആൻ വിതരണം ചെയുന്ന ചടങ്ങ് എന്നു മുതലാണ് ഇസ്ലാം മതാചാരത്തിന്റെ ഭാഗമായി മാറിയത്? എന്റെ അറിവ് അനുസരിച്ച് ഹജ്ജ് കർമ്മം ചെയ്യുന്നവർക്ക് വിശുദ്ധ ദേവാലയത്തിൽ പ്രവേശിച്ചതിന് ശേഷം ഖുർ-ആൻ നൽകാറുണ്ട്. അതിനുള്ള പണം നേരത്തെ തന്നെ അവരിൽ നിന്നും വസൂൽ ചെയ്തിരികുകയും ചെയ്യും. വിശുദ്ധ ഖുർ-ആൻ അച്ചടിക്കുന്ന അച്ചടിശാല സന്ദർശിക്കുന്ന ഭക്തജനങ്ങൾക്കും ചിലപ്പോൾ സൗജന്യമായി ഖുർ-ആൻ സമ്മാനിക്കാറുണ്ട്. ഇസ്ലാം മതത്തിൽ പുതിയ മതാചാരം ഉണ്ടാക്കിയ മഹാൻ എന്ന നിലയിലും ഭാവിയിൽ മുൻ സിമി അംഗമായ താങ്കൾ അറിയപ്പെടുക തന്നെ ചെയ്യും.

2. താങ്കൾ ചെയർമാനായി രൂപീകരിക്കപ്പെട്ട സർക്കാർ സ്ഥാപനമായ സി-ആപ്ട് വഴി ഏത് നിയമം/ചട്ടം അനുസരിച്ചാണ് യു എ ഇ നയതന്ത്ര കാര്യാലയത്തിന്റെ സാധങ്ങൾ കടത്തിക്കൊണ്ട് പോയത്?

3 . അവ്വിധം കടത്തിയത് റംസാൻ ഭക്ഷണപ്പൊതിയും ഖുർ-ആനുമാണെന്ന് താങ്കൾ അവകാശപ്പെടുന്നു. ഈ അവകാശവാദം സ്ഥാപിക്കാൻ താങ്കൾക്ക് എന്ത് തെളിവാണ് സമർപ്പിക്കാനുള്ളത്?

4 . താങ്കൾ സർക്കാർ സംവിധാനം ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയതാണ് എന്ന് ആരോപിച്ചാൽ എന്ത് തെളിവ് നിരത്തിയാകും താങ്കൾ അത് നിഷേധിക്കുക?

ഈ ചോദ്യങ്ങൾക്ക് വിശ്വസിനീയമായ ഉത്തരങ്ങൾ അങ്ങ് തരിക തന്നെ വേണം. കാരണം, താങ്കൾ മന്ത്രിയാണ്. അടച്ചു പൂട്ടി മുദ്രവെച്ച പാക്കറ്റുകൾ സർക്കാർ വാഹനത്തിൽ കടത്തിയത് പോലീസ് പരിശോധന ഒഴിവാക്കാനായിരുന്നു എന്ന് എല്ലാവർക്കും അറിയാം. പോലീസ് പരിശോധനയെ ഭയക്കാനുള്ള എന്തു സാധനമാണ് മുദ്രവെച്ച പാക്കറ്റുകളിൽ ഉണ്ടായിരുന്നത്? ഒളിക്കാനാകില്ല മന്ത്രീ. സത്യം ചിലപ്പോൾ അങ്ങേയ്ക്ക് എതിരായേക്കാം, അപ്പോഴും സത്യത്തോടൊപ്പം വേണമെന്നാണ് ഖുർ-ആൻ പഠിപ്പിക്കുന്നത്.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button