COVID 19Latest NewsKeralaNews

കൊവിഡ് പ്രതിരോധത്തില്‍ ചെയ്യേണ്ടത് ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ലെന്ന് കുമ്മനം രാജശേഖരന്‍

ധാര്‍മികത ഉണ്ട് എങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം

കോട്ടയം: കൊവിഡ് പ്രതിരോധത്തില്‍ ചെയ്യേണ്ടത് ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ലെന്ന് ബിജെപി
നേതാവ് കുമ്മനം രാജശേഖരന്‍ .കേരളം അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കേരളം ലോകത്തിന് മുന്നില്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയില്‍ എത്തി. ഇപ്പോ പശ്ചാത്തപിച്ചിട്ട് എന്താണ് കാര്യമെന്നും കുമ്മനം ചോദിച്ചു.

കുറവുകള്‍ അക്കമിട്ട് നിരത്തി നേരത്തെ തന്നെ ബിജെപി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. അന്ന്
അതിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ധാര്‍മികത ഉണ്ട് എങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം.
കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവര്‍ത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ട്രഷറിയിലെ പണത്തിനു പോലും സുരക്ഷിതത്വമില്ല. തട്ടിപ്പ് നടത്തിയ ഭരണകക്ഷി നേതാവ്
നാടുവിട്ടെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button