തിരുവനന്തപുരം: ന്യൂനമർദം ശക്തമായാൽ കേരളത്തില്‍ ഇന്ന് ഉച്ചയോടെ മഴ കനക്കുമെന്ന് റിപ്പോർട്ട്. ശാന്തമായിരുന്ന കടല്‍ ഇളകി മറിയുന്ന നിലയിലാണ്. ഇന്ന് ഉച്ചതിരിയുന്നതോടെ തെക്കന്‍ കേരളത്തിലും പിന്നീട് വടക്കന്‍ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് റിപ്പോർട്ട്. ആന്ധ്രാ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ ഗോവ വരെ പരന്നുകിടക്കുന്ന കാര്‍മേഘങ്ങളും അതിനൊപ്പം നീങ്ങും. കാറ്റിന്റെയും ന്യൂനമര്‍ദത്തിന്റെ ശക്തി വ്യക്തമായാൽ മാത്രമേ മഴ എത്രത്തോളം തീവ്രമാകുമെന്ന് പറയാനാകൂ.
ന്യൂനമര്‍ദം ശക്തിപ്പെടുമെങ്കില്‍ അതിതീവ്ര മഴയായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ ഓഗസ്റ്റ് എത്തിയതോടെയാണ് കേരളത്തില്‍ മഴ കനത്തത്. ജൂണ്‍, ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയുടെ അളവ് രണ്ടാഴ്ച കൊണ്ടു തീവ്രമായി ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും വെള്ളപ്പൊക്കം ശക്തമായാൽ പ്രളയം ഉണ്ടാകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.
Post Your Comments