Latest NewsIndiaNewsInternational

ബ്രിട്ടീഷ് ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തി

ബ്രിട്ടനിലെ (യുകെ) ഐന്‍സ്ഡേല്‍ ബീച്ചില്‍ നിന്ന് 15 അടി ഉയരമുള്ള ഒരു വിചിത്രജീവിയുടെ മൃതശരീരം കണ്ടെത്തി. ജൂലായ് 29നാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വിചിത്ര ജീവിയുടെ ശരീരം കണ്ടെത്തിയത്. ഏതാണ്ട് 15 അടി നീളമുണ്ട്. കാഴ്ചയില്‍ ഭീകരത തോന്നിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. എല്ലുകള്‍ പല ഭാഗത്ത് നിന്നും തൂങ്ങിക്കിടക്കുന്നുണ്ട്.

ഈ ജീവി പ്രത്യുല്‍പ്പാദനത്തിനിടെ മരിച്ചതായിരിക്കാം എന്ന് നാട്ടുകാര്‍ കരുതുന്നു. ഫേസ്ബുക്കിലെ ഐന്‍സ്ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെ ഭീകരജീവി വൈറലായി. എന്താണ് ജീവി എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. 500ലധികം കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. ജീവിയുടെ സ്വത്വം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് നാച്വറല്‍ ഇംഗ്ലണ്ടിലെ സീനിയര്‍ അഡ്വൈസര്‍ സ്റ്റീഫന്‍ ഐലിഫ് പറഞ്ഞതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ ഫിലിപ്പൈന്‍സിലെ ബീച്ചിലും ഇതുപോലൊരു ദുരൂഹ ജീവിയെ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button