ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി എത്തിക്കുന്നതു നാലു ലക്ഷം പിങ്ക് കല്ലുകള്‍. രാജസ്ഥാനില്‍നിന്നാണ് ഇവ എത്തിക്കുക. ബുധനാഴ്ച രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നിര്‍മാണം നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ചടങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഭരത്പൂരിലെ ബന്‍സി പഹാഡ്പൂരിലാണു കല്ലുകള്‍ കൊത്തിയെടുക്കുന്നത്. മറ്റു നിര്‍മാണ കല്ലുകളേക്കാള്‍ കാഠിന്യം കുറഞ്ഞവയാണ് ഈ കല്ലുകള്‍. മാത്രമല്ല, ഇതിനു നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ക്ഷേത്ര നിര്‍മാണത്തിനായി ഇതനികംതന്നെ ഒരു ലക്ഷം അടിയിലധികം കല്ലുകള്‍ കൊത്തിക്കഴിഞ്ഞു.
ക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിവരങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. 161 അടി ഉയരമാണ് നിര്‍ദിഷ് ക്ഷേത്രത്തിനുള്ളത്. മുന്പു പദ്ധതിയിട്ടിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്. ക്ഷേത്രത്തിനു മിനാരങ്ങളും തൂണുകളുമുണ്ടാകും. പുതിയ പദ്ധതി പ്രകാരം 320 തൂണുകളാണു ക്ഷേത്രത്തിനുണ്ടാകുക. 116 തൂണുകള്‍ ഇപ്പോള്‍തന്നെ തയാറാണ്. ഇതു മുന്‍ പദ്ധതി അനുസരിച്ച് തയാറാക്കിയതാണ്.
Post Your Comments