ജനീവ : കൊറോണ വൈറസും കോവിഡ് വ്യാപനവും അതിസങ്കീര്‍ണമാണ് , ആ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്ന അത്ഭുതവിദ്യകളൊന്നും കാട്ടാന്‍ ലോകരാഷ്ട്രങ്ങള്ക്കാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് 19 എന്ന അതിസങ്കീര്‍ണമായ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ലെന്നും ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രിയേസിസ്. ലോകം മുഴുവന്‍ കോവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡില്‍ നിന്ന് രക്ഷനേടാനുളള അത്ഭുതവിദ്യകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.
‘നിരവധി വാക്സിനുകള്‍ ഇപ്പോള്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാം. എന്നിരുന്നാലും, കോവിഡിനെ 19 പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതപരിഹാരങ്ങളൊന്നുമില്ല, ഇനി ഉണ്ടാകണമെന്നുമില്ല.’ ടെഡ്രോസ് പറഞ്ഞു.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. കോവിഡ് 19 മരണങ്ങള് മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.
Post Your Comments