വയനാട് :വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര് രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര് രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 359 പേര് ജില്ലയിലും 15 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 162 പേരാണ്. 157 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2869 പേര്. ഇന്ന് വന്ന 32 പേര് ഉള്‍പ്പെടെ 391 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 611 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23012 സാമ്പിളുകളില്‍ 21807 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21087 നെഗറ്റീവും 720 പോസിറ്റീവുമാണ്.
Post Your Comments