Latest NewsNewsInternational

മദ്യപിച്ചെത്തിയ യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്

മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിൽ നിന്ന് ഇബിസയിലേക്ക് പോവുകയായിരുന്ന കെഎൽഎം വിമാനത്തിലാണ് മദ്യപിച്ചെത്തിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരുടെ സഹായത്തോടെ വിമാന ജീവനക്കാർ രണ്ട് യാത്രക്കാരെയും കീഴടക്കി. ഇവരെ പിന്നീട് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. മാസ്കും ഷർട്ടും ധരിക്കാതെ നിൽക്കുന്ന യാത്രക്കാരനെ മറ്റ് യാത്രക്കാർ പിടിച്ചുവെച്ചിരിക്കുന്നതും മറ്റുചിലർ ഇയാളെ തല്ലാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം. കൂടാതെ ഇയാളെ കീഴടക്കി സീറ്റിനടിയിൽ കിടത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

മദ്യപന്മാരായ രണ്ട് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും മറ്റ് യാത്രക്കാരെ ശാരീരികമായും വാക്കുകളാലും ശല്യം ചെയ്യുകയും ചെയ്തെന്നാണ് എയർലൈൻ വക്താവ് അറിയിച്ചിരിക്കുന്നത്. പൈലറ്റ് ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് വിമാനം എത്തിച്ചേർന്ന ഉടന്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

 

മാസ്ക് ധരിക്കാതെ ബഹളംവെച്ച യാത്രക്കാരിൽ ഒരാള്‍ വോഡ്ക കുടിച്ചിരുന്നതായി ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്തിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ കൂടുതൽ ആളുകൾ മാസ്ക് ധരിക്കാത്തതായി കാണാം. വിമാനത്തിൽ കയറുന്നതു മുതൽ ഇറങ്ങുന്നതുവരെ മാസ്ക് നിർബന്ധമാണെന്ന് എയർലൈൻസ് വ്യക്തമാക്കുന്നു. ഇത് പരിശോധിച്ചതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റുന്നതെന്നും കെഎൽഎം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button