ഇസ്ലാമാബാദ്: ഇന്ത്യ-പാക് പാരാട്രൂപ്പര്‍മാരെ താരതമ്യം ചെയ്‌ത് വീഡിയോ പോസ്റ്റ് ചെയ്‌ത പാകിസ്ഥാന് തിരിച്ചടി. ഇന്ത്യന്‍ പതാകയ്ക്കൊപ്പം പാരാട്രൂപ്പറുകള്‍ വിമാനത്തില്‍ നിന്ന് മോശമായി പുറത്തുകടക്കുന്ന വീഡിയോയും മറ്റൊന്ന് പാരാട്രൂപ്പുകള്‍ അതിശക്തമായ രീതിയിൽ ഞെട്ടിപ്പിക്കുന്ന തരത്തില്‍ പുറത്തേക്ക് ചാടുന്ന വീഡിയോയുമാണ്. പാക് സെെന്യത്തെ തോല്‍പ്പിക്കാനാവില്ല. അല്ലാഹു പാകിസ്ഥാനെയും പാക് ആര്‍മിയെയും രക്ഷിക്കും”-എന്നാണ് അടിക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാരാട്രൂപ്പര്‍മാര്‍ വളരെ അതിശയകരമായി പുറത്തേക്ക് ചാടുന്ന വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെന്നും മറ്റ് വീഡിയോ ആഫ്രിക്കയില്‍ നിന്നുള്ളതാണെന്നുമാണ് കണ്ടെത്തി. പാകിസ്ഥാന്റെ പതാക നല്‍കിയിരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ ലഡാക്കിനു മുകളിലൂടെ സി -130 ജെ സൂപ്പര്‍ഹെര്‍ക്കുലീസില്‍ നിന്ന് ചാടിയ ഒരുകൂട്ടം പാരാട്രൂപ്പര്‍മാരുടേതാണ്.
Unbeatable my pak army my Allah save Pakistan and pak army ameen..!!#PakistanArmy pic.twitter.com/SdrkHb1HTc
— Rao Salman?? (@Salman_Raaja) July 26, 2020
Post Your Comments