Latest NewsKeralaNews

സ്വര്‍ണ്ണക്കടത്തില്‍ കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ് : പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം • സ്വര്‍ണ്ണക്കടത്തില്‍ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ് എന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സർക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസർ ജോസഫിന്റെകൈവെട്ട് കേസന്വേഷണത്തിൽ സർക്കാർ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികൾക്ക് കൂടുതൽ ശക്തമായതീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ സാഹചര്യം ഒരുക്കിയത് . കൈവെട്ട് കേസിലെ 24 ആം പ്രതിയാണ് അറസ്റ്റിലായമുഹമ്മദ് ആലി.

ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവർത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ്അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവർത്തനങ്ങളിൽവ്യാപൃതരായി.

സ്വർണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങൾ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തിൽ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവർത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെറിപ്പോർട്ട് ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.

പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെൻസ് റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ ചെവികൊണ്ടില്ല. കള്ളക്കടത്തുകേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിലെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെഅടിവേരുകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇനിയെങ്കിലും കേരള സർക്കാർ കർശന നടപടികൾക്ക് തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button