Latest NewsNewsInternational

ഫിന്‍ലാന്‍ഡ്‌ പ്രധാനമന്ത്രി വിവാഹിതയായി : ദമ്പതികള്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്

ഹെല്‍സിങ്കി • ഫിന്‍ലാന്‍ഡ്‌ പ്രധാനമന്ത്രി സന്ന മരിൻ വിവാഹിതയായി. ദീര്‍ഘകാല പങ്കാളി മർകസ് റായ്ക്കോണനെയാണ് സന്ന വിവാഹം കഴിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ് എട്ടുമാസം പിന്നിടുമ്പോഴാണ് വിവാഹം.

34 കാരിയായ മരിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ശനിയാഴ്ച മർകസ് റായ്ക്കോണനൊപ്പം വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കെസറന്റയിലാണ് വിവാഹം നടന്നതെന്ന് ഫിൻ‌ലാൻ‌ഡ് സർക്കാർ വെബ്‌സൈറ്റിൽ പറയുന്നു. ദമ്പതികളുടെ കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാര്‍ഥ്യമായത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് മഹാമാരിയും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും മൂലമാണ് വിവാഹം പലതവണ മാറ്റിവെക്കേണ്ടിവന്നത്.

മരിനും റൈക്കോണനും 16 വർഷമായി ഒരുമിച്ചുണ്ടെന്നും 2 1/2 വയസ്സുള്ള ഒരു മകളുണ്ടെന്നും സർക്കാർ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമമായ, പരിസ്ഥിതി പ്രവര്‍ത്തകയും സോഷ്യല്‍ ഡെമോക്രാറ്റുമായ മരിന്‍ ഡിസംബറിലാണ് ഫിൻ‌ലാൻഡിന്റെ പ്രധാനമന്ത്രിയായത്.

ആ സമയത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ക്കാരിന്റെ മേധാവിയായിരുന്നു. താനും ആഴ്ചകൾക്കുശേഷം ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ ഈ പദവി നഷ്ടമായി. സെബാസ്റ്റ്യൻ കുർസിന് ഈ മാസം അവസാനം 34 വയസ് ത്തകയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button