കൊല്‍ക്കത്ത: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യുറോ അംഗവുമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവ് മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമായ ഇദ്ദേഹത്തെ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സലീമിന് കടുത്ത പനിയും ശ്വാസതടസം, വയറുവേദന എന്നിവയുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും കോവിഡ് -19 ടെസ്റ്റ് നടത്തിയപ്പോള്‍ ആണ് മുതിര്‍ന്ന സി.പി.എം നേതാവായ മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചത്. 2014-2019 വരെ റൈഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു സലിം.
അതേസമയം മറ്റൊരു മുതിര്‍ന്ന നേതാവായ ശ്യാംലാല്‍ ചക്രബര്‍ത്തിയെയും കോവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേണ്‍ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രാത്രി ചക്രബര്‍ത്തിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments