ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 771 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 18,03,696ഉം, മരണസംഖ്യ 38,135ഉം ആയതായി കേന്ദ്ര ആരോഗ്യ കുടുംക്ഷേമ മന്ത്രാലയം അറിയിച്ചു.
രോഗമുക്തി നേടിയവരുടെ എണ്ണം 11,86,203 ആയി ഉയർന്നു. നിലവിൽ 5,79,357 പേരാണ് ചികിത്സയിലുള്ളത്. രണ്ട് ദിവസംകൊണ്ടാണ്, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം17 ലക്ഷത്തിൽനിന്ന് 18 ലക്ഷം കടന്നത്. ഇതിൽ 11.1 ലക്ഷം കോവിഡ് കേസുകളും ജൂലൈയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. ജൂലൈ 15നും 31നും ഇടയിൽ 7.32 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. . മഹാരാഷ്ട്രയിൽ 4,41,228 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15,576 പേർ മരണപ്പെട്ടു, 1,48,843 പേരാണ് ചികിത്സയിലുള്ളത്. തമിഴ്നാട്ടിൽ 4,132 പേരാണ് മരിച്ചത്, 56,998 പേർ ചികിത്സയിൽ.. ഡൽഹിയിൽ 4,004 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 10,356 പേർ ചികിത്സയിലുണ്ട്. ഇന്ത്യയിൽ ഞായറാഴ്ച വരെ ആകെ നടത്തിയ കോവിഡ് പരിശോധനകൾ രണ്ട് കോടി കടന്നു. 2,02,02,858 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ഞായറാഴ്ച മാത്രം പരിശോധിച്ചത് 3,81,027 സാമ്പിളുകൾ.
Post Your Comments