ഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നു. ഇവ തുറക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജിമ്മുകളിലേയും യോഗ കേന്ദ്രങ്ങളിലേയും ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബബന്ധമാക്കി. സമയക്രമം പുനക്രമീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പരിശീലനത്തിന് എത്തുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ആഗസ്റ്റ് അഞ്ച് മുതലാകും രാജ്യത്ത് ജിമ്മുകളും യോഗ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കുക. കഴിഞ്ഞ മാസം അവസാനം തന്നെ അണ്‍ലോക്കില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മൂന്നാംഘട്ടത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോകോളുകളും സാമൂഹിക അകലവും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Post Your Comments