പാലക്കാട് :ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയനില്‍ നിന്ന് രാജിവെച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തവര്‍ക്ക് സ്വീകരണം നല്‍കി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
സ്വീകരണ യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ.കൃഷ്ണദാസ്, ഉപാധ്യക്ഷന്‍ പി.ഭാസി, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ .പ്രശാന്ത് ശിവന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ .അച്യുതാനന്ദന്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പ്രഭാകരന്‍, ഗീത, വിനോദ് എന്നിവര്‍ പങ്കെടുത്തിരുന്നു.
Post Your Comments