Latest NewsKeralaNews

ആള്‍ബലമുള്ള വര്‍ഗീയ പ്രസ്ഥാനത്തെ കൂടെ കിട്ടുമോ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആലോചിക്കുന്നത്, ക്ഷേത്രത്തില്‍ പോകുന്നവരുടെ പേരാണ് ആര്‍എസ്എസ് എങ്കില്‍ അവരോട് കാണിക്കുന്ന രാഷ്ട്രീയ അയിത്തം ക്ഷേത്രത്തില്‍ പോകുന്നവനോടുള്ള അയിത്തമാണ് ; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആര്‍എസ്എസ് അനുഭാവമുണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണനും ശത്രുസംഹാര പൂജ കഴിച്ചത് കൊണ്ട് കോടിയേരി ആര്‍എസ്എസാണ് കോണ്‍ഗ്രസ് നേതാവും പരാമര്‍ശിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുടെ പിന്തുണ ലഭിക്കണമെങ്കില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ വേണ്ടുന്ന ഏക യോഗ്യത അവര്‍ ആര്‍ എസ് എസ് അല്ല എന്ന സാക്ഷ്യപത്രമാണ്. ഞങ്ങളുടെ രാഷ്ട്രീയത്തിന് അതിലും വലിയ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യവുമില്ലെന്ന് അവര്‍ പറഞ്ഞു.

തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങളിലേക്ക് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് പോലെ എസ് ഡി പി ഐയെക്കാള്‍ കുറച്ചുകൂടി ആള്‍ബലമുള്ള വര്‍ഗീയ പ്രസ്ഥാനത്തെ കൂടെ കിട്ടുമോ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആലോചിക്കുന്നതെന്നും ശത്രുസംഹാര പൂജ കഴിച്ചത് കൊണ്ട് കോടിയേരി ആര്‍ എസ് എസാണ് എന്നാണ് കോണ്‍ഗ്രസിന് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മഹാന്‍ പൊതുസമൂഹത്തോട് പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

ക്ഷേത്രത്തില്‍ പോകുന്നവരുടെ പേരാണ് ആര്‍ എസ് എസ്സെങ്കില്‍ അവരോട് കാണിക്കുന്ന രാഷ്ട്രീയ അയിത്തം ക്ഷേത്രത്തില്‍ പോകുന്നവനോടുള്ള അയിത്തമാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നാം മറക്കരുതാത്തതും അത് തന്നെയാണെന്നും അവര്‍ പരാമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button