സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 10 പേര്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. കേരളത്തില്‍ ആറിടത്ത് ഇന്ന് പരിശോധന നടത്തിയെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 8 മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും സുപ്രധാന രേഖകളും പിടിച്ചെടുത്തു. റാബിൻസിന്റെയും ജലാലിന്റെയും വീടുകളിൽ പരിശോധന നടത്തി കൂടാതെ
മുഹമ്മദ് അലി ഇബ്രാഹിം,മുഹമ്മദ് അലി,എന്നിവരെ എറണാകുളം മുവാറ്റുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു.ഈ രണ്ടുപേർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്.ഇതിൽ മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം ഉള്ളതായും എൻ.ഐ.എ.പോപ്പുലർ ഫ്രിൻഡിന്റെ പ്രവർത്തകൻ ആയിരുന്നു മുഹമ്മദ് അലി.കൂടാതെ കൈവെട്ടു കേസിൽ പ്രതി ആയിരുന്നു.പക്ഷ 2005ൽ വിചാരണയ്ക്ക് ശേഷം വെറുതെ വിട്ടു.കൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പ്രതികളുടെ വീടുകളിലും പരിശോധന നടത്തി.പല സ്ഥലങ്ങളിലുള്ള റെഡ് തുടരുന്നു. അന്വേഷണം പുരോഗമിക്കുന്നതായി എൻ.ഐ എ വാർത്താകുറിപ്പിൽ പറയുന്നു
Post Your Comments