
തിരുവനന്തപുരം: ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്നയെയും സന്ദീപിനെയും കുടുക്കിയത് ഒരു മൊബൈല്‍ ഫോണ്‍. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബംഗളുരു കോറമംഗലയിലുള്ള ഹോട്ടലില്‍ കഴിയുകയായിരുന്ന സ്വപ്നയുടെ മകളുടെ ഫോണ്‍ ഇന്ന് ഉച്ചസമയത്ത് ഫോൺ ഓൺ ആക്കിയിരുന്നു. സന്ദീപ് സഹോദരനെ വിളിച്ചതും നിർണായകമായി. ഫോണ്‍ ഓണായതോടെ എന്‍.ഐ.എയുടെ ബംഗളുരു യൂണിറ്റ് സിഗ്നല്‍ പിന്തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന സ്ഥലം ഏതെന്ന് മനസിലാക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത വിവരം എന്‍.ഐ.എ കസ്റ്റംസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്.
പ്രതികൾ എൻഐഎ സംഘത്തോടൊപ്പം ഹോട്ടലിലാണ് ഇപ്പോഴുള്ളത്. കൊച്ചിയിലെ മുതിർന്ന എൻഐഎ ഉദ്യോഗസ്ഥരും ബെംഗളൂരുവിലുണ്ട്. സന്ദീപിനെ തിരഞ്ഞാണ് എൻഐഎ സംഘം നീങ്ങിയത്. ഇയാൾക്കൊപ്പം സ്വപ്നയെയും പിടികൂടാനായി. കേസിലെ രണ്ട് പ്രധാന പ്രതികളെയും ഒരുമിച്ച് പിടികൂടാനായത് എൻഐഎ സംഘത്തിന് അന്വേഷണത്തിലും കൂടുതൽ സഹായകരമാകും.
Post Your Comments