ലക്നൗ : മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ(62) ആണ് മരിച്ചത്. ലഖ്നൗവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ മന്ത്രിയുടെ നില വഷളായെന്നും, ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ 18നാണ് കമൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചത്, തുടർന്ന് ലക്നൗവിൽ ചികിത്സയിലായിരുന്നു.
Uttar Pradesh Cabinet Minister Kamala Rani Varun was receving treatment for COVID19 at a hospital in Lucknow. https://t.co/Zk3nkb71E5
— ANI UP/Uttarakhand (@ANINewsUP) August 2, 2020
I express my deepest condolences to the family of Cabinet Minister Kamala Rani Varun. She was #COVID19 positive & was receiving treatment at SGPGI Hospital. She was a popular public leader & a social worker. She worked efficiently while being the part of the Cabinet:CM Adityanath pic.twitter.com/s4n5mnVRXq
— ANI UP/Uttarakhand (@ANINewsUP) August 2, 2020
കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മന്ത്രിയുടെ മരണത്തെ തുടർന്ന് അയോധ്യ ക്ഷേത്ര നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഇന്ന് നിശ്ചയിച്ച യാത്ര മുഖ്യമന്ത്രി മാറ്റിവച്ചു.
Post Your Comments