കട്ടപ്പന: കെഎസ്‌ഇബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന വിവരങ്ങള്‍ കൈക്കലാക്കിയെന്ന അവകാശവുമായി ഹാക്കര്‍മാര്‍. ഹാക്കര്‍മാരുടെ കൂട്ടായ്മയായ കെ. ഹാക്കേഴ്സ് ആണ് മൂന്നുലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. വിവരങ്ങള്‍ വീഡിയോ രൂപത്തിലാക്കി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നതിനായാണ് വിവരങ്ങൾ ഹാക്ക് ചെയ്‌തത്. അഞ്ചുകോടി രൂപയുടെ ഡിജിറ്റല്‍ രേഖകളാണ് കൈവശമുള്ളതെന്നും ഇത് വില്‍ക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും കെ. ഹാക്കേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read also: നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
ഉപയോക്താവിന്റെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, ജില്ല, അടയ്ക്കാനുള്ള തുക തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇതില്‍ 1249 പേരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് തുറന്ന പുസ്തകമാണെന്നും മൂന്നു ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും കെ.എസ്.ഇ.ബിയിലെ ആരും അറിഞ്ഞില്ലെന്നും ഹാക്കര്‍മാര്‍ പറയുന്നു. സൈറ്റ് റീഡിസൈന്‍ ചെയ്യാൻ സമയവും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 13 വരെ സമയം നല്‍കുന്നുവെന്നും അടുത്തതായി തങ്ങള്‍ പിഎസ്‌സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാന്‍ പോവുകയാണെന്നും കെ ഹാക്കേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments