COVID 19Latest NewsNews

കോവിഡ് മുക്തി നിരക്കില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം : രാജ്യത്തെ ഒരു ദിവസത്തെ രോഗമുക്തി നിരക്ക് അരലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: കോവിഡ് മുക്തി നിരക്കില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം , രാജ്യത്തെ ഒരു ദിവസത്തെ രോഗമുക്തി നിരക്ക് അരലക്ഷം പിന്നിട്ടു. പ്രതിദിന രോഗമുക്തി നിരക്കിലാണ് ഇന്ത്യ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. കൃത്യമായി 51,255 പേര്‍ക്കാണ് പുതുതായി കൊവിഡ് ഫലം നെഗറ്റീവായിരിക്കുന്നത്. രാജ്യത്ത് ആകെ 11,45,629 പേരാണ് രോഗമുക്തി നേടിയത്.

Read Also : അമിത് ഷായ്ക്ക് പിന്നാലെ യുപി ബിജെപി അധ്യക്ഷനും കൊവിഡ്

ഇന്ത്യയിലെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 64.53% ശതമാനമാണ്. അതേസമയം, നിലവില്‍ രാജ്യത്ത് 5,67,730 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. എന്നാല്‍ ഇതേ സമയപരിധിക്കുള്ളില്‍ 54,736 പേര്‍ക്ക് രാജ്യത്ത് രോഗം വന്നുവെന്നതും വസ്തുതയാണ്. അടുപ്പിച്ച് നാലാം ദിവസമാണ് ഇന്ത്യയില്‍ രോഗികളുടെ പ്രതിദിന കണക്ക് 50,000ത്തിന് മുകളില്‍ പോകുന്നത്.

പുതുതായി 853 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇതോടെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 37,560ലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്താകെ 17,50,724 പേര്‍ക്കാണ് രോഗം വന്നത്. ഐ.സി.എം.ആറിന്റെ കണക്ക് പ്രകാരം രാജ്യത്ത് ആഗസ്റ്റ് ഒന്ന് വരെ 1,98,21,831 കൊവിഡ് ടെസ്റ്റ് നടന്നിട്ടുണ്ട്. ഇന്നലെ മാത്രം 4,63,172 പേരില്‍ നിന്നുമാണ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button