ലഖ്‌നൗ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
मुझे कोरोना के शुरुआती लक्षण दिख रहे थे जिसके चलते मैंने अपनी कोविड-19 की जाँच कराई। जाँच में मेरी रिपोर्ट कोरोना पॉज़िटिव आई है। मुझसे संपर्क में आने वाले सभी लोगों से मेरा निवेदन है कि वह गाइडलाइन के अनुसार स्वयं को क्वारंटाइन कर ले और आवश्यकता अनुसार अपनी जाँच करा ले।
— Swatantra Dev Singh (@swatantrabjp) August 2, 2020
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുപിയിലെ എല്ലാ നിവാസികളോടും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തമിഴ്നാട് ഗവര്‍ണര്‍ ബന്‍വര്‍ലാല്‍ പുരോഹിതിനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അമിത് ഷാ തന്‍റെ ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ കോവിഡില്‍ നിന്നും വേഗം സുഖം പ്രാപിക്കട്ടേയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Post Your Comments