KeralaLatest NewsNews

ഇ​ത​ര​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​കൾ വഴി കേ​ര​ള​ത്തിൽ കള്ളനോട്ടുകൾ എത്തുന്ന​താ​യി​ ​സൂ​ച​ന

തിരുവനന്തപുരം : ഇ​ത​ര​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​കൾ വഴി കേ​ര​ള​ത്തിൽ കള്ളനോട്ടുകൾഎത്തുന്ന​താ​യി​ ​സൂ​ച​ന.​ ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​നാണ് ഇത് സമ്പന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പ​ശ്ചി​മ​ ​ബം​ഗാ​ളി​ല്‍​ ​നി​ന്നുമെത്തുന്ന ചി​ല​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ഇ​വ​ ​കൊ​ണ്ടു​വ​രു​ന്ന​ത​ത്രേ.​ 15,000​ ​രൂ​പ​യു​ടെ​ ​യഥാർത്ഥ നോട്ടുകൾ നൽകിയാൽ 50,000​ ​രൂ​പ​യു​ടെ​ ​വ്യാ​ജ​നോ​ട്ടു​ക​ള്‍​ ​തി​രി​കെ​ ​ന​ല്‍​കു​ന്ന​താ​ണ് ​ക​ള്ള​നോ​ട്ട് ​സം​ഘ​ത്തി​ന്റെ​ ​രീ​തി​യെ​ന്നാ​ണ് ​വി​വ​രം. നോട്ടുകൾ വിതരണം ചെയ്യുന്നതിനായി ബം​ഗാ​ളി​ലെ​ ​ചി​ല​ ​ഏ​ജ​ന്റു​മാ​ര്‍ ഇ​ത​ര​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഉ​പ​യോ​ഗി​ക്കുന്നു. കേ​ര​ളം​ ​കൂ​ടാ​തെ​ ​ക​ര്‍​ണാ​ട​ക,​ ​ത​മി​ഴ്നാ​ട്,​ ​ഡ​ല്‍​ഹി,​ ​മ​ഹാ​രാ​ഷ്ട്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ഈ​ ​സം​ഘം പ്രവർത്തിക്കുന്നതായും, നി​ര്‍​മ്മാ​ണ​ ​രം​ഗ​ത്ത് ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​ചി​ല​രു​ടെ​ ​പ​ക്ക​ലും​ ​ഈ​ ​നോ​ട്ടു​ക​ള്‍​ ​എ​ത്തി​യി​ട്ടു​ള്ള​താ​യി​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗ​ത്തി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​

കഴിഞ്ഞ ദിവസം 500​ ​രൂ​പ​യു​ടെ​ ​ര​ണ്ട് ​നോ​ട്ടു​ക​ളു​മാ​യി​ 19ആം​ ​മൈ​ല്‍​ ​സ്വ​ദേ​ശി​ ​ക​ള​രി​ക്ക​ല്‍​ ​ടെ​നി​യെ​ ​(25​)​ ​മ​ണി​മ​ല​ ​ പോ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു. ​വാ​ഴൂ​രി​ലെ​ ​ഒ​രു​ ​പെ​ട്രോ​ള്‍​ ​ പമ്പിൽ ​ല്‍​ ​ഇ​ന്ധ​നം​ ​നിറച്ചശേഷം​ ഈ നോട്ട് നൽകുകയായിരുന്നു. ശേഷം ചി​ല്ല​റ​യാ​ക്കാ​ന്‍​ ​ഒ​രു​ 500​ന്റെ​ ​വ്യാ​ജ​നെ​ കൂ​ടി​ ​ന​ല്കി​. സംശയം തോന്നിയ പ​മ്ബ് ​ജീ​വ​ന​ക്കാ​ര്‍​ നടത്തിയ ​പരി​ശോ​ധ​ന​യി​ലാ​ണ് ​വ്യാ​ജ​നോ​ട്ടു​ക​ളാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യതും ടെനി പിടിയിലായതും. ഇയാൾക്ക് ​നോ​ട്ടു​ക​ള്‍​ ​ന​ല്കി​യ​ ​ആ​ളെയും ​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

500,​ 2000​ ​രൂ​പ​യു​ടെ​ ​നോ​ട്ടു​ക​ളാ​ണ് ​വ്യാ​ജ​മാ​യി​ ​നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ ബം​ഗ്ലാ​ദേ​ശി​ല്‍​ ​അ​ടി​ച്ച​താ​വാം​ ​നോ​ട്ടു​ക​ളെ​ന്ന് ​സം​ശ​യംമുള്ളതിനാൽ ആ​ ​വ​ഴി​ക്ക് ​അ​ന്വേ​ഷ​ണമുണ്ടാകും. .​ ​ബം​ഗ്ലാ​ദേ​ശി​ല്‍​ ​നി​ന്ന് ​ബം​ഗാ​ളി​ല്‍​ ​എ​ത്തി​ച്ച്‌ ​ജോ​ലി​ക്കാ​യി​ ​പോ​വു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ​ക്ക​ല്‍​ ​ഏ​ല്പി​ക്കു​ന്ന​താ​വാ​നും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button