മനാമ : ലഹരി മരുന്ന് വിൽക്കാൻ ശ്രമിച്ച പ്രവാസികൾ ബഹ്‌റൈനിൽ പിടിയിൽ. 28നും 32നും ഇടയില്‍ പ്രായമുള്ള മൂന്ന് ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 35,000 ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നും പണവും പിടിച്ചെടുത്തു. ലഹരിമരുന്നിന്റെ അളവ് കൂട്ടാനായി ഇവര്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായും പോലീസ് പറഞ്ഞു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് അധികൃതർ അറിയിച്ചു
Post Your Comments