COVID 19KeralaLatest NewsNews

നാണയം വിഴുങ്ങി ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി മനുഷ്യാവകാശ കമ്മിഷൻ

പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വീട്ടുകാർ പറയുന്നു

എറണാകുളം,നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്.ആശുപത്രികളിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് പരാതി.ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്.

ആലുവ സർക്കാർ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടിയെ എത്തിച്ചു .പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്ത് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി വീട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button