പറവൂര്‍ • വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും കുടുംബം തകര്‍ക്കുമെന്ന് ചാനലിലൂടെ ഭീഷണി മുഴക്കുകയും ചെയ്ത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ആലുമ്മാവ് എറമംഗലത്ത് വീട്ടില്‍ നായിബിനെതിരെയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്.
ഒരു സ്ഥാപനത്തിലെ വീട്ടമ്മയെ ശല്യം ചെയ്യുകയും വാട്ട്സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും അശ്ലീല സന്ദേശങ്ങള്‍ അയച്ചുമെന്നുമാണ് പരാതി. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തപ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ചാനലിലൂടെ തന്റെ കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞു. ഇയാളുടെ ശല്യം സഹിക്കാതെയായപ്പോള്‍ സഹോദരന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസില്‍ പരാതി നല്‍കിയത്.
ജാമ്യമില്ലാ വകുപ്പായ 354 എ, 341, 509 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments