കോഴിക്കോട് : നഗരത്തിലെ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. ചേവായൂര്‍ സ്വദേശിയായ പോലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.
നിലിവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്. നാളെ ഫയര്‍ഫോഴ്സ് എത്തി സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം പകരം സംവിധാനത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം സാധാരണപോലെ നടക്കും.
Post Your Comments