Latest NewsNews

സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് ഭാഗികമായി തുറക്കും

അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെനാളായി അടച്ചിട്ടിരുന്ന അബുദാബിയിലെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം തീരുമാനമായി. സ്‌കൂളുകള്‍ ഓഗസ്റ്റ് 30 ന് ഭാഗികമായി തുറക്കാനാണ് തീരുമാനം. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Read Also :  സ്വർണ്ണക്കടത്ത് കേസ്:കൈവെട്ടുകേസിൽ പ്രതിയായിരുന്ന മുഹമ്മദ് അലി അറസ്റ്റിലാകുന്നത് തമിഴ്നാട്ടിൽ നിന്ന്

തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമായിരിക്കും സ്‌കൂളിനുള്ളിലേക്കു പ്രവേശിപ്പിക്കു. ക്ലാസ് മുറിക്കു പുറത്തും അകത്തും കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താന്‍ അനുവദിക്കുകയുള്ളു. ഒരു ക്ലാസില്‍ നിശ്ചിത എണ്ണം കുട്ടികളെ മാത്രമായിരിക്കും അനുവദിക്കുക. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളും അണുവിമുക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇ-ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്‌കൂളുകളും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്‌കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഒരു ക്ലാസിലെ 10 മുതല്‍ 15 വരെ വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ബാക്കിയുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്ന ഇ-ലേണിങ്ങിലൂടെ ക്ലാസ് ഉറപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button