കൊറോണ വൈറസ് സംബന്ധിച്ച് ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് സംബന്ധിച്ച് പുറത്തുവരുന്ന ിപ്പോര്‍ട്ട് തിളച്ച വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനം. തിളയ്ക്കുന്ന വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂര്‍ കൊണ്ട് റൂം ടെംപറേച്ചറില്‍ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും.
<p>ചില സാഹചര്യങ്ങളില്‍ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാല്‍ ശുദ്ധ ജലത്തിലോ കടല്‍ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്‌റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ വൈറസ് 48 മണിക്കൂര്‍ വരെ ആക്റ്റീവ് ആയിരിക്കും.
വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശക ങ്ങളും സാര്‍സ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢത യുള്ള ethyl ആന്‍ഡ് ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാന്‍ സാധിക്കും. വൈറസ് നശിക്കാന്‍ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്
Post Your Comments