മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പെരുവള്ളൂര്‍ സ്വദേശി കോയാമു ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 82 വയസായിരുന്നു. ന്യുമോണിയ, പ്രമേഹം, അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാവിലെ 10.30 നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളത്ത് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 80 വയസായിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കോവിഡ് സ്ഥിരീകരിച്ചു
മറ്റൊരാള്‍ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായിരുന്നു. ഹൃദ്രോഗി
Post Your Comments