
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്. ഷാര്‍ജയില്‍ ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായ സുമേഷ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് വീണത്.
Read Also : ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് മരണം
വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തശേഷം താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഷാര്‍ജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന. മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments