സലാല : ഒമാനിൽ കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പ്രവാസി മലയാളി മരിച്ച നിലയില്‍. കൊയിലാണ്ടി ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ്(40) സലാലയിലെ അല്‍ കരാത്തിലെ താമസ സ്ഥലത്തെ മുറിയില് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments