COVID 19Latest NewsKeralaNews

കോ​വി​ഡ് : കേരള പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചു

തിരുവനന്തപുരം : സംസ്ഥാന പോ​ലീ​സ് ആ​സ്ഥാ​നം അ​ട​ച്ചു. റി​സ​പ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോലീസ് ഉദ്യോഗസ്ഥന് കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തുടർന്നാണ് നടപടി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ആ​സ്ഥാ​നം അ​ട​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ൾ ആ​യ​തി​നാ​ൽ ​നട​പ​ടി പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചതോടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. 50 വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രെ കോ​വി​ഡ് ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നു ഡി​ജി​പി​ നി​ർ​ദേശിച്ചു.

Also read : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി, ഇന്ന് മൂന്നാമത്തെ മരണം

ഇ​ടു​ക്കി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്ഐ അ​ജി​ത​ൻ(55) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലിരിക്കെ മ​രി​ച്ച​ത്. . ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയിൽ നിന്നാണ് ഹൃദ്രോഗി കൂടിയായ അജിതന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ ഭാര്യക്ക് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ് രോഗം ബാധിച്ചത്. മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button