KeralaLatest NewsNews

ഫൈസല്‍ ഫരീദിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ തേടി അന്വേഷണസംഘം

തൃശൂര്‍: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന കണ്ണിയെന്ന സംശയിക്കുന്ന തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ തേടി അന്വേഷണസംഘം. ഇപ്പോള്‍ നിലവില്‍ കണ്ടെത്തിയ ഫൈസലിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഇയാള്‍ കാര്യമായ സാമ്പത്തിക ഭദ്രതയുള്ള ആളല്ല എന്ന വിവരമാണ് ലഭിക്കുന്നത്.

സ്വര്‍ണക്കടത്തും മറ്റും ഉള്‍പ്പെടെ വന്‍ സാമ്പത്തിക സ്രോതസിനുടമയാണ് ഫൈസല്‍ ഫരീദെന്ന് അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുമ്പോഴും വളരെ നാമമാത്രമായ തുക മാത്രമേ ഇയാളുടെ അക്കൗണ്ടുകളില്‍ അന്വേഷണസംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. ഇപ്പോള്‍ പരിശോധിച്ച അക്കൗണ്ടുകളിലും എന്‍ആര്‍ഐ അക്കൗണ്ടിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടല്ലെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതല്ല ഫൈസലിന്റെ യഥാര്‍ഥ അക്കൗണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. എപ്പോഴെങ്കിലും പിടിക്കപ്പെട്ടാല്‍ അതുവരെ സംഭരിച്ച സ്വത്തും പണവും നഷ്ടപ്പെടാതിരിക്കാന്‍ ബുദ്ധിപൂര്‍വ്വം ഫൈസല്‍ സാമ്പത്തിക ഇടപാടുകള്‍ മറ്റാരുടെയങ്കിലും പേരിലാക്കിയിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

സഹകരണബാങ്കില്‍ 37 ലക്ഷം രൂപ തിരിച്ചയ്ക്കാനുണ്ടെന്നും വാഹനവായ്പയെടുത്തത് തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി നടപടിയും ഫൈസലിനെതിരെയുള്ളതായി അന്വേഷണസംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇയാളുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചു ലഭിച്ച രേഖകള്‍ പ്രകാരം നടത്തിയ അന്വേഷണങ്ങളിലാണ് ഇയാളുടെ ദുര്‍ബലമായ സാമ്പത്തിക ഇടപാടുകളുടെ ചിത്രം കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button