കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽ നിന്നാണ് സർവീസ് നടത്തുക. ഇതിനു മുന്നോടിയായി ടെർമിനലുകൾ അണുവിമുക്തമാക്കുകയും . സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Also read : കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്
ആദ്യഘട്ടത്തിൽ ദിവസവും 100 വിമാന സർവിസുകൾ നടത്തും, 30 ശതമാനം ജീവനക്കാർ മാത്രമേ ഉണ്ടാകു. പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗിക്കാനാകുക. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമെ പ്രവേശിപ്പിക്കു. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി യവർക്കൊപ്പം ആളുവേണ്ട ഘട്ടത്തിൽ ഇളവ് ലഭിക്കും. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം, ഇല്ലെങ്കിൽ ഉള്ളിൽ പ്രവേശിപ്പിക്കില്ല.
അതേസമയം ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കുവൈറ്റ് വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് ഉടൻ മടങ്ങാനാകില്ല. ചാർട്ടേഡ് വിമാനങ്ങൾക്കും വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിലൂടെ മാത്രമാണ് പ്രശ്‌നം പരിഹരിക്കാനാകുക.
Post Your Comments