Latest NewsNewsIndia

കൊലയാളിയായ ആയുര്‍വേദ ഡോക്ടറുടെ കൊടുംക്രൂരത അറിഞ്ഞാല്‍ ഞെട്ടിപ്പോകും : തന്റെ കൊലയ്ക്കിരയാക്കിയത് 100 ഓളം പേരെ : കൊലയ്ക്ക് ശേഷം മൃതദേഹം മുതലകള്‍ക്ക് ഭക്ഷണം

ന്യൂഡല്‍ഹി : കൊലയാളിയായ ആയുര്‍വേദ ഡോക്ടറുടെ കൊടുംക്രൂരത അറിഞ്ഞാല്‍ ഞെട്ടിപ്പോകും, തന്റെ കൊലയ്ക്കിരയാക്കിയത് 100 ഓളം പേരെ . കൊലയ്ക്ക് ശേഷം മൃതദേഹം മുതലകള്‍ക്ക് ഭക്ഷണമായി നല്‍കും. ഏകദേശം നൂറോളം പേരെ കൊന്നകേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ അലിഗഡ് സ്വദേശി ആയുര്‍വേദ ഡോക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ കൊടുംക്രൂരതയാണ് രക്തം മരവിപ്പിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന ശേഷം അവരുടെ മൃതദേഹം മുതലകള്‍ക്ക് കൊടുക്കുകയാണ്, ‘ഡോ. ഡെത്ത്’ എന്നറിയപ്പെടുന്ന ദേവേന്ദ്ര (62) ചെയ്തിരുന്നത്.

Read Also : കൂട്ടുകാരോടൊപ്പം ചേർന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഭർത്താവ് അടക്കം നാല് പേർക്കെതിരേ കേസ്

കഴിഞ്ഞ ദിവസം ബപ്‌റോളയില്‍ അറസ്റ്റിലായ ആയുര്‍വേദ ഡോക്ടര്‍ക്ക് എതിരെ പുറത്തുവരുന്നത് വൃക്കതട്ടിപ്പ് കേസുകളും. ഇതോടെ യുപി സ്വദേശിയായ ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ്മയ്ക്ക് എതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി നൂറിലേറെ കൊലപാതകങ്ങളില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണു പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ പലതിലും ഇയാളുടെ പങ്ക് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.

എങ്കിലും 4 സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അന്‍പതിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. യുപിയില്‍ വ്യാജ ഗ്യാസ് ഏജന്‍സി നടത്തിയതിനു മുന്‍പ് അറസ്റ്റിലായിട്ടുള്ള ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ കിഡ്‌നി വില്‍പന നടത്തുന്ന റാക്കറ്റിന്റെയും സൂത്രധാരനായിരുന്നു.

കൊലപാതകക്കേസില്‍ ജയ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണു ജനുവരിയില്‍ 20 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയത്. 16 വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ഇയാള്‍ ആദ്യം ഇയാളുടെ ഗ്രാമത്തിലും മാര്‍ച്ചില്‍ ഡല്‍ഹിയിലും എത്തുകയായിരുന്നു. ‘മോഹന്‍ ഗാര്‍ഡനിലെ വാടക വീട്ടിലാണ് ഇയാള്‍ ആദ്യം താമസിച്ചിരുന്നത്.

തുടര്‍ന്നു വിധവയായ സ്ത്രീയെ വിവാഹം കഴിച്ച് ഇയാള്‍ ബാപ്‌റോളയിലേക്കു മാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്’ഡല്‍ഹി ക്രൈംബ്രാഞ്ച് ഡിസിപി രാകേഷ് പവേരിയ പറഞ്ഞു. ദേവേന്ദര്‍ ശര്‍മ്മയുടെ അകന്ന ബന്ധുവായ വിധവയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നും ഇവര്‍ക്ക് ഇയാളുടെ കുറ്റകൃതങ്ങളുടെ വിവരങ്ങളെല്ലാം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.

ഡല്‍ഹി പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ദേവേന്ദര്‍ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തിയെന്നും കൊലപാതക സംഭവങ്ങളുടെ വിവരങ്ങളെല്ലാം പറഞ്ഞുവെന്നും പൊലീസ് പറയുന്നു. 2002-04 സമയത്ത് ഒട്ടേറെ കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായിരുന്നെങ്കിലും 7 കേസുകളില്‍ മാത്രമാണ് കുറ്റം തെളിയിക്കാന്‍ സാധിച്ചത്. ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നതോടെ ഭാര്യയും കുട്ടികളും ബന്ധം ഉപേക്ഷിച്ചു. 50 കൊലപാതകങ്ങള്‍ക്കു ശേഷം എണ്ണുന്നത് അവസാനിപ്പിച്ചുവെന്നും അതിനാല്‍ ഇതുവരെ എത്ര കൊലപാതകങ്ങള്‍ നടത്തിയെന്ന് ഓര്‍ക്കുന്നില്ലെന്നുമാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.

ബിഹാറിലെ സിവാനില്‍ നിന്നു ബിഎഎംഎസ് ബിരുദം നേടിയ ഇയാള്‍ 1984ല്‍ ജയ്പുരില്‍ സ്വന്തമായി ക്ലിനിക് ആരംഭിച്ചു. 1992ല്‍ ഗ്യാസ് ഡീലര്‍ഷിപ് സ്വന്തമാക്കാന്‍ 11 ലക്ഷം മുടക്കിയെങ്കിലും തട്ടിപ്പിന് ഇരയായി. 1995ല്‍ അലിഗഡിലെ ഛാര ഗ്രാമത്തില്‍ വ്യാജ ഗ്യാസ് ഏജന്‍സി ആരംഭിച്ചു. ഗ്യാസ് ഏജന്‍സിയില്‍ പണം മുടക്കി കബളിപ്പിക്കപ്പെട്ട ദേവേന്ദര്‍ ഒടുവില്‍ സ്വന്തം നാടായ അലിഗഡില്‍ വ്യാജ ഗ്യാസ് ഏജന്‍സി തുടങ്ങി. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയുടെ ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകള്‍ തട്ടിയെടുത്തതാണ് ആദ്യ കൊലപാതകം. 1995 ലായിരുന്നു ഇത്. പിന്നീട് കൊലപാതകങ്ങള്‍ പതിവായി. അന്‍പതോളം കൊലപാതകങ്ങള്‍ ചെയ്തതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വൃക്ക റാക്കറ്റിലും സജീവമായിരുന്നു. ഭാര്യയും മക്കളും പിന്നീട് ഇയാളെ ഉപേക്ഷിച്ചു പോയി.

1994ലാണു ജയ്പുര്‍ കേന്ദ്രമായ കിഡ്‌നി തട്ടിപ്പു സംഘത്തിനൊപ്പം ചേരുന്നത്. ഗുരുഗ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഇവര്‍ക്കു ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു 2004ല്‍ ഇയാള്‍ അറസ്റ്റിലായി. 1994 മുതല്‍ 2004 വരെയായി 125 അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കു കൂട്ടു നിന്നിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. ഓരോ ഇടപാടിനും 5 മുതല്‍ 7 ലക്ഷം രൂപ വരെ സ്വന്തമാക്കി. 2001ല്‍ വീണ്ടും വ്യാജഗ്യാസ് ഏജനസി ആരംഭിച്ചുവെങ്കിലും പിടിയിലായി. പിന്നീട് ജയ്പുരിലെത്തി 2003 വരെ അവിടെ ക്ലിനിക് നടത്തി.

ഇതിനു പിന്നാലെയാണ് ഇയാളുടെ നേതൃത്വത്തില്‍ കൊലപാതക പരമ്പര നടന്നതെന്നാണു വെളിപ്പെടുത്തല്‍. സംഘാംഗങ്ങളുടെ സഹായത്തോടെ ടാക്‌സി കാറുകള്‍ വാടകയ്ക്ക് എടുത്ത് ഡ്രൈവര്‍മാരെ മയക്കി കൊല നടത്തിയ ശേഷം ഖഷ്ഗഞ്ചിലെ ഹസാര കനാലില്‍ തള്ളുകയായിരുന്നു പതിവ്. മുതലയുള്ള കനാലില്‍ നിന്നു ശരീരം കണ്ടെത്തുക പ്രയാസമാണ് എന്നതായിരുന്നു ഇതിനു കാരണം. ‘എല്‍പിജി സിലിണ്ടറുമായി പോകുന്ന ട്രക്കും മോഷണം നടത്തി ഡ്രൈവറെ കൊലപ്പെടുത്തി. തുടര്‍ന്നു തന്റെ ഗ്യാസ് ഏജന്‍സിയിലേക്ക് സിലിണ്ടറുകളെത്തിച്ചു. ട്രക്ക് മീറ്ററില്‍ ഉപേക്ഷിച്ചു.’ ഡിസിപി പറയുന്നു. മോഷ്ടിക്കുന്ന ടാക്‌സികള്‍ വില്‍പന നടത്തുകയായിരുന്നു പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button