Latest NewsKeralaNews

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം • സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. കേരള പൊലീസിൻ്റെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കൊടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്- കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കൊടിയേരിക്ക് എന്ത് ധാർമ്മികതയാണുള്ളത്? ദുബായിൽ കൊടിയേരിയുടെ മകൻ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകൻ്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡി.എൻ.എ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം.

രഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ല. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സി.പി.എമ്മിൻ്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button