KeralaLatest NewsNews

സ്വർണ്ണക്കള്ളക്കടത്ത്, മുഖ്യമന്ത്രി രാജി വെക്കുക ശക്തമായ പ്രതിക്ഷേധവുമായി ബിജെപി ,ഉപവാസ സമരം നാളെ തുടങ്ങും.

ശക്തമായ പ്രതിഷേധത്തിലാണ് ബി ജെ പി.

സ്വർണക്കടത്ത്: മുഖ്യമന്ത്രി രാജി വെക്കുക.എന്ന ആവശ്യം ഉന്നയിച്ച് ശക്തമായ പ്രതിക്ഷേതത്തിനൊരുങ്ങി.ബി.ജെ.പി.നേതാക്കൾ.കോവിഡിനെ മറയാക്കി മുഖ്യമന്ത്രിയുടെ കള്ളക്കളികൾ പൊളിക്കാനും അത് ശരി വെക്കാനും ആവില്ല,പാവപ്പെട്ട ജനങ്ങങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാൻ നോക്കണ്ട എന്നും മുഖ്യമന്ത്രിയുടെ കള്ളക്കളികൾ ഇനി കേരളത്തിൽ നടക്കില്ലെന്നും ബി.ജെ.പി.,ആയതിനാൽ സ്വണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക്ക എന്ന ആവശ്യം ഉന്നയിച്ചു ബി.ജെ.പി. സംഘടിപ്പിക്കുന്ന ഉപവാസ സമരം നാളെ ആരംഭിക്കും.സ്വപനയും ശിവശങ്കരനും മാത്രമല്ല മുഖ്യമന്ത്രിക്ക് അടുപ്പമുള്ള ഒരുപാട് പ്രതികൾ ഇനിയും പുറത്തു വരും.ഇതുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധത്തിലാണ് ബി ജെ പി.

നാളെ തുടങ്ങുന്ന ഉപവാസ സമരം ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിൽ രാവിലെ പത്ത് മണിക്ക് ആരംഭിക്കും.ബി.ജെ.പി.എം.എൽ.എ. ശ്രീ.ഓ.രാജഗോപാലിന്റെ നേതൃത്വത്തിൽ ആണ് ഉപവാസ സമരം.സമരം ഉദ്ഘാടനം ചെയുന്നത് ബിജെപി യുടെ അഖിലേന്ത്യ ജനറൽസെക്രട്ടറി ശ്രീ ഭൂപേന്ദ്ര യാദവ് ആണ്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ.സുരേന്ദ്രൻ ഉപവാസ സമരത്തിനു അധ്യക്ഷത വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button