വാഷിംഗ്ടണ്‍: യുഎസിലെ മയാമിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും ദേഹത്തേക്ക് കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയത്. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിനെ ഭര്‍ത്താവായ എറണാകുളം പിറവം സ്വദേശി ഫിലിപ്പ് മാത്യു ആക്രമിച്ചത്. 17 തവണ കുത്തിയ ശേഷം ഫിലിപ്പ് വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ അമേരിക്കന്‍ പൊലീസിന്റെ പിടിയിലാണ്. ഫിലിപ്പിന്റെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.
അതേസമയം മെറിന്റെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടില്‍ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. അമേരിക്കന്‍ എമ്പസിയുമായി ബന്ധപ്പെട്ട ശേഷമാണ് മുരളാധരന്‍ ഇക്കാര്യം മെറിന്റെ വീട്ടുകാരെ അറിയിച്ചത്. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തക മിനിമോള്‍ ചെറിയമാക്കല്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. ഭര്‍ത്താവ് ഫിലിപ്പിനെ മെറിന്‍ ഭയന്നിരുന്നു.
വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് ഫിലിപ്പ് മാത്യുവിനെ ചൊടിപ്പിച്ചത്. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. വിവാഹമോചനത്തിനായി ശ്രമിക്കുന്നതും വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായി. ഫിലിപ്പിനെ പിന്നീട് ഹോട്ട്സ്പ്രിംഗ്സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയില്‍ സ്വയം കുത്തിപ്പരിക്കേല്‍പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments