കോട്ടയം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടിവിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച് ഇരുപത്തിയേഴുകാരിയായ നഴ്സ് മെറിൻ ജോയി കൊല്ലപ്പെടുന്നത്. മെറിനെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാറ് ഓടിച്ചുകയറ്റിയാണ് ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യു ( നെവിൻ- 37) മെറിനെ കൊല ചെയ്തത്. ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് യു എസ് കോടതി വിധിച്ചത്.
വിചാരണ സമയത്ത് കുറ്റം സമ്മതിച്ചതിനാലാണ് വധശിക്ഷ ഒഴിവായത്. ജീവപര്യന്തം തടവിന് പുറമെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വേറെയും കോടതി വിധിച്ചു. ജീവപര്യന്തം ശിക്ഷ ഉറപ്പാവുമെന്നതു കൊണ്ടും അപ്പീല്‍ നല്‍കാനുള്ള അവകാശം പ്രതി ഉപേക്ഷിച്ചതു കൊണ്ടുമാണ് കോടതി വധശിക്ഷ ഒഴിവാക്കിയതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് വക്താവ് പൗല മക്മഹന്‍ പ്രതികരിച്ചു. പരോളില്ലാത്ത ജീവപര്യന്തമാണ് ഇയാൾക്ക് എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മരണം വരെ ഇയാൾ ഇനി ജയിലിലായിരിക്കും. പുറംലോകം കാണാൻ പോലും കഴിയില്ല.
ആശ്വാസം പകരുന്ന വിധിയാണെന്നാണ് മെറിന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന കുടുംബം പ്രതികരിച്ചത്. ഫ്ലോറിഡയില്‍ തന്നെ താമസിക്കുന്ന മെറിന്റെ ബന്ധു ജോബി ഫിലിപ്പാണ് കുടുംബത്തിന് വേണ്ടി വെള്ളിയാഴ്ച കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചത്. മകളുടെ കൊലപാതകി ശിഷ്ടകാലം അഴിക്കുള്ളിലായിരിക്കുമെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് മെറിന്റെ മാതാവ് അറിയിച്ചു.
കോറൽസ്പ്രിങ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു ഭർത്താവ് ഫിലിപ്പ് മാത്യൂ ഇവരെ കൊലപ്പെടുത്തിയത്. 17 തവണയായിരുന്നു മെറിനെ പ്രതി കുത്തിയത്. കുത്തേറ്റ് വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി കാറോടിച്ച് കയറ്റി. തുടർന്ന് ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ ഹോട്ടലിലെത്തി. ഹോട്ടലിൽ വെച്ചായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. ഭാര്യയുമായി ഇയാൾ സ്ഥിരം വാഴക്കായിരുന്നു. ഇരുവരും വെവ്വേറെ ഇടങ്ങളിലായിരുന്നു താമസിച്ചിരുന്നത്.
Post Your Comments