![](/wp-content/uploads/2018/06/jayasankar-2.png)
തിരുവനന്തപുരം: മലയാള മനോരമ പത്രാധിപന്‍ ഫിലിപ്പ് മാത്യുവിനെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്. കേരളം ഇതുപോലെ മുന്നോട്ടു പോയാല്‍ ഒരു പറുദീസയാകുമെന്ന് ഉറപ്പാണെന്ന് ഫിലിപ് മാത്യുവിന്റെ പരാമര്‍ശത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും’ (ട്രോളല്ല). ‘കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്‍. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.
കേരളം ഇതുപോലെ മുന്നോട്ടു പോയാല്‍ ഒരു പറുദീസയാകുമെന്ന് ഉറപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാത യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുമെന്നെതില്‍ സംശയമില്ല. അതു നടപ്പാക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു…’
ആരാണ് വെള്ളം കൂട്ടാതെ ഇത്രയും വലിയ സത്യം മാലോകരെ അറിയിച്ചത്? തമ്പിച്ചായന്‍ എന്നു വിളിപ്പേരുളള ഫിലിപ്പ് മാത്യു; മലയാള മനോരമ പത്രാധിപന്‍. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
ഭൂമിയ്ക്കു സുറുമയിട്ട വീരന്മാരാണ് മനോരമക്കാര്‍. അവരില്‍ ഏറ്റവും വിരുതനാണ് തമ്പിച്ചായന്‍. മാത്തുക്കുട്ടിച്ചായന്റെ കച്ചവട ബുദ്ധിയും അന്നമ്മ കൊച്ചമ്മയുടെ ഹൃദയലാവണ്യവും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭ. കേരളത്തെ പറുദീസയാക്കാനും പിണറായി വിജയന്‍ കര്‍ത്താവീശോമിശിഹായുടെ അവതാരമാണെന്ന് പറഞ്ഞു ഫലിപ്പിക്കാനും പോന്നവന്‍.
എന്തിനാണച്ചായാ, മനുഷ്യനെ ഇങ്ങനെ വടിയാക്കുന്നത്?
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
Post Your Comments