Latest NewsIndia

സുശാന്ത് സിംഗിന്റെ മരണം, മുഖ്യമന്ത്രിയുടെ മകനെതിരെ കടുത്ത ആരോപണവുമായി കങ്കണ റണാവത്ത്, തന്നെ മരിച്ച നിലയിൽ കണ്ടാൽ അത് ആത്മഹത്യ അല്ലെന്നും കങ്കണ

അതേസമയം കങ്കണയോട് വിയോജിപ്പുമായി സുശാന്ത് കുടുബത്തിന്റെ അഭിഭാഷകന്‍.

മുംബൈ: ഒരിടവേളയ്ക്ക് ശേഷം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുകയാണ്. സുശാന്തിന്റെ മരണത്തിന് തൊട്ടുതലേന്ന് രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ മുംബൈയിലെ ഒരുവിവിഐപി പങ്കെടുത്തുവെന്നാണ് കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ സന്നിഹിതനായത് ഒരു രാഷ്ട്രീയ പ്രമുഖനാണെന്നും എല്ലാവര്‍ക്കും ആളുടെ പേര് അറിയാമെങ്കിലും വെളിപ്പെടുത്താന്‍ ധൈര്യമുണ്ടാകില്ലെന്നും ട്വീറ്റില്‍ പറയുന്നു.

എന്നാല്‍, തനിക്ക് പ്രമുഖരുടെ പേര് വിളിച്ചുപറയാന്‍ ഭയമില്ലെന്നും, തന്നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ അത് ആത്മഹത്യയല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കൊള്ളണമെന്നും പറയുന്നു കങ്കണ.’നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറുടെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകന്‍, എല്ലാവരും സ്നേഹത്തോടെ ബേബി പെന്‍ക്വിന്‍ എന്ന് വിളിക്കുന്ന വ്യക്തി’, എന്നാണ് കങ്കണ നല്‍കുന്ന സൂചനകള്‍. ആദിത്യ താക്കറെയാണ് സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ എന്നാണ് നടിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.

ആദിത്യ, മഹേഷ് ഭട്ട്. കരണ്‍ ജോഹര്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒ എന്നിവരടക്കം 40 ബോളിവുഡ് പ്രവര്‍ത്തകരെ മുംബൈ പൊലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുകഴിഞ്ഞു. റിയക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആറും എടുത്തിട്ടുണ്ട്. ജൂണ്‍14 നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കങ്കണയോട് വിയോജിപ്പുമായി സുശാന്ത് കുടുബത്തിന്റെ അഭിഭാഷകന്‍.

ലൈംഗിക തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍

കങ്കണ റണാവത്ത് സന്ദര്‍ഭം മുതലാക്കി താരപ്രമുഖരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ നോക്കുകയാണെന്ന സംസാരം ബോളിവുഡില്‍ നേരത്തെ തന്നെയുണ്ട്. കങ്കണ പറയും പോലെ സിശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ തങ്ങള്‍ നല്‍കിയ കേസ് ബോളിവുഡിലെ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ടല്ലെന്ന് സുശാന്തിന്റെ പിതാവ് കെ.കെ.സിങ്ങിന്റെ അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button