Latest NewsIndia

ഉദ്ധവിനൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ മകൻ ആദിത്യ താക്കറെയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പിതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം എത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയിൽ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് കാരണമെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി വ്യക്തമാക്കി.

ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയാണ് ഉണ്ടായത്. ഇത്തരം വീഴ്ചകൾ അസ്വാഭാവികമല്ലെന്ന് പറഞ്ഞ് ആദിത്യ താക്കറെ വിഷയം നിസ്സാരവത്കരിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ആദിത്യ താക്കറെ തന്റെ മകൻ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്ന് ഉദ്ധവ് എസ്പിജി ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നാണ് ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാറിൽ യാത്ര ചെയ്യാൻ അനുവദിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button