ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രബര്‍ത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്ത്. സുശാന്തും താനും ആറു വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം താന്‍ അംഗീകരിക്കില്ലെന്നും അങ്കിത പറഞ്ഞു.
എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളില്‍ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക. എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്നും അങ്കിത പറഞ്ഞു.
സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വര്‍ഷങ്ങളിലേക്കുള്ള സ്വപ്നങ്ങള്‍ എഴുതിയ ഒരു ഡയറി സുശാന്ത് സൂക്ഷിച്ചിരുന്നതായും പിന്നീട് ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നതായും അവര്‍ വെളിപ്പെടുത്തി. ആളുകള്‍ സുശാന്തിനെ ഒരു നായകനായിയാണ് ഓര്‍ക്കുന്നതെന്നും വിഷാദമുള്ള ഒരാളായിട്ടല്ലെന്നും ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സുശാന്ത് ആഗ്രഹിച്ചിരുന്നുവെന്നും പണ പ്രശ്നങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളായിരുന്നില്ല സുശാന്തെന്നും അങ്കിത വെളിപ്പെടുത്തി
2016 വരെ ആറുവര്‍ഷമായി സുശാന്തുമായി പ്രണയത്തിലായിരുന്ന അങ്കിത, അവര്‍ വേര്‍പിരിഞ്ഞതുമുതല്‍ താന്‍ അവനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ സഹോദരിമാരുമായും പിതാവുമായും ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞു. എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെടുന്നു എന്ന് സുശാന്തിന്റെ സഹോദരി തന്നോട് പറഞ്ഞതായി അങ്കിത പറഞ്ഞു. അതേസമയം അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തി. സത്യത്തിനായി എല്ലാവര്‍ക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇന്‍സ്റ്റയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് വെളിപ്പെടുത്തിയതായി അങ്കിത മൊഴി നല്‍കിയിരുന്നു. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ഇതുവരെ 40 ലധികം പേരെ മുംബൈ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇത് കേന്ദ്ര ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറണമെന്ന പൊതു സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ഈ ആഴ്ച ആദ്യം ഇന്ത്യന്‍ പീനല്‍ കോഡിലെ നിരവധി വകുപ്പുകള്‍ പ്രകാരം നടന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.
Post Your Comments