തിരുവനന്തപുരം • പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആര്.എസ്.എസ് ബന്ധം ആരോപിച്ച കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ രംഗത്ത്. കോടിയേരിയ്ക്ക് ചെന്നിത്തലയോട് കുശുമ്പാണോയെന്ന് ചോദിച്ച അനില്‍ അക്കര താങ്കളുടെ കുടുംബവും രമേശ് ചെന്നിത്തലയുടെ കുടുംബവും ഒരുതാരതമ്യ പഠനം നടത്തിയാൽ അതെളുപ്പത്തിൽ ആർക്കും മനസ്സിലാകുമെന്നും പറഞ്ഞു.
താങ്കളുടെ പാർട്ടിയുടെ പൂർവ്വകാല സമ്പർക്കവും ആര്.എസ്.എസ് ബന്ധവുംമൊക്കെ നിരവധി തവണ ചർച്ച ചെയ്തുകഴിഞ്ഞതാണ്. താങ്കൾ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ പട്ടാമ്പി കോളേജിൽ എസ്.എഫ്.ഐ നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആര്.എസ്.എസ് കാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്ത് നിന്ന് എം.എല്‍.എയാക്കിയത്? ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് ആര്.എസ്.എസ് ആയിരുന്നതും തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ എസ്.എഫ്.ഐ യുടെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ ആര്.എസ്.എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ നോമിനേഷൻ കൊടുത്തതും താങ്കൾക്കും അറിയാവുന്നതല്ലേയെന്നും അനില്‍ അക്കര ചോദിച്ചു.
ആവശ്യത്തിലേറെ ആര്.എസ്.എസുകാർ പാർട്ടിയിലും മന്ത്രിസഭയിലുമുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തിൽ താങ്കളുടെ ഒരു വൃത്തികെട്ട ഏർപ്പാർട്. നാണമില്ലേ താങ്കൾക്ക്. മലത്തേക്കാൾ വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ് ഇയാൾ നാട്ടുകാരെ ബോധവൽക്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. അല്ല ഒരു സംശയം ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയിൽ പേരക്കുട്ടികൾ പങ്കെടുക്കുന്നത് കാണാൻ താങ്കൾ കണ്ണൂരാനോ അതോ ബീഹാറിലാണോയെന്നും അനില്‍ അക്കര പരിഹസിച്ചു.
https://www.facebook.com/AnilAkkaraMLA/posts/2692783164382009
Post Your Comments