ന്യൂഡല്‍ഹി: രാജ്യസഭയിലെ രണ്ട് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് നടക്കും. കേരളം, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഒഴിവുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നു തന്നെ വൈകുന്നേരം 5 മണിക്ക് ശേഷം ഫലപ്രഖ്യാപനവും ഉണ്ടാകുമെന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു.
കേരളത്തിലെ എംപിയായിരുന്ന അന്തരിച്ച വീരേന്ദ്ര കുമാറിന്റെ ഒഴിവിലേക്കും യുപിയിലെ അന്തരിച്ച എംപി ബെനി പ്രസാദ് വര്‍മ്മയുടെ ഒഴിവിലേക്കുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഓഗസ്റ്റ് 6 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള അവസാന തീയതിയാണ് ഓഗസ്റ്റ് 13. ഓഗസ്റ്റ് 24 ന് രാവിലെ 9 നും വൈകിട്ട് 4 നും ഇടയില്‍ പോളിംഗ് നടക്കും.
തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ കോവിഡ് -19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാനും കമ്മീഷന്‍ ബന്ധപ്പെട്ട ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
Post Your Comments