15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 10 ന് നടക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ബിജെപിയുടെ നില 100 ആയി തുടരാൻ സാധ്യതയുണ്ട്. അംഗങ്ങൾ വിരമിക്കുന്നതുമൂലം ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള വിവിധ തീയതികളിലായി നടക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച്, പോളിംഗ് അവസാനിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടെണ്ണൽ നടക്കും.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ അംബികാ സോണി, ജയറാം രമേശ്, കപിൽ സിബൽ, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരാണ് വിരമിക്കുന്നവരിൽ പ്രമുഖർ.
ജൂൺ 10 ന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയും അവിടെ ഒഴിവു വരുന്ന രാജ്യസഭകളുടെ എണ്ണവും:
ഉത്തർപ്രദേശ് – 11
മഹാരാഷ്ട്ര – 6
തമിഴ്നാട് – 6
ബീഹാർ – 5
രാജസ്ഥാൻ – 4
ആന്ധ്രാപ്രദേശ് – 4
കർണാടക – 4
മധ്യപ്രദേശ് – 3
ഒഡീഷ – 3
പഞ്ചാബ് – 2
ഹരിയാന – 2
ജാർഖണ്ഡ് – 2
തെലങ്കാന – 2
ഛത്തീസ്ഗഡ് – 2
ഉത്തരാഖണ്ഡ് – 1
Post Your Comments